മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: പാര്‍ലമെന്റ് ഇന്ന് സ്തംഭിക്കും

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്ന് സ്തംഭിക്കും. ഭരണഘടനയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഇന്ന് ഇരു സഭകളിലും ഉന്നയിക്കും. അടിയന്തര പ്രമേയത്തിനുള്ള നോട്ടീസും ഇരുസഭകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ പ്രതിഷേധിക്കും. കോണ്‍ഗ്രസ് അധ്യക്ഷയുടെ സാന്നിധ്യത്തിലാകും പ്രതിഷേധം. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് അംഗങ്ങളുടെ സംയുക്ത പ്രതിഷേധത്തിനും ഇന്ന് പാര്‍ലമെന്റ് സാക്ഷ്യം വഹിക്കും.
അതേസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ത്രികക്ഷി സഖ്യം നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാവിലെ 10.30നാണ് ഹര്‍ജി പരിഗണിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ സുപ്രിംകോടതി പരിശോധിക്കും.
ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവര്‍ണര്‍ നല്‍കിയ കത്തും, ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫഡ്നാവിസ് നല്‍കിയ കത്തുമാണ് കോടതി പരിശോധിക്കുന്നത്. 10.30ന് കോടതി ചേരുന്നതിന് മുമ്പ് കത്തുകള്‍ ഹാജരാക്കണം എന്നാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here