മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: സുപ്രിംകോടതിയില്‍ വാദം തുടങ്ങി

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ത്രികക്ഷി സഖ്യം നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ വാദം തുടങ്ങി. രാവിലെ 10.30നാണ് ഹര്‍ജി പരിഗണിച്ചത്. ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവര്‍ണര്‍ നല്‍കിയ കത്തും, ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫഡ്നാവിസ് നല്‍കിയ കത്തുമാണ് കോടതി പരിശോധിക്കുന്നത്.

10.30ന് കോടതി ചേരുന്നതിന് മുമ്പ് കത്തുകള്‍ ഹാജരാക്കണം എന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഗവര്‍ണറുടെ നടപടിക്കെതിരെ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യ കക്ഷികളാണ് സുപ്രിംകോടതിയെ സമീപിച്ചത്. വാദങ്ങള്‍ കേട്ട കോടതി കത്തുകള്‍ ഹാജരാക്കാന്‍ ദേവേന്ദ്ര ഫഡ്നവിനോട് ആവശ്യപ്പെടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top