വയനാട്ടിൽ വീണ്ടും സദാചാര ഗൂണ്ടായിസം; യുവാവിനെ നഗ്നനാക്കി മർദിച്ചു

വയനാട്ടിൽ വീണ്ടും സദാചാര ഗൂണ്ടായിസം. ബത്തേരി സ്വദേശിയായ യുവാവിന ക്രൂരമായി മർദിച്ചു.
സ്ത്രീകൾ ഉൾപ്പടെ പത്ത് പേർ നഗ്നനാക്കി ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. യുവാവിന്റെ ഇടത് കൈ ആൾക്കൂട്ടം തല്ലിയൊടിച്ചു.

സുൽത്താൻ ബത്തേരി വാകേരി നിരപ്പേൽ സ്വദേശിയായ യുവാവിനെയാണ് നഗ്നനാക്കി പത്തംഗ സംഘം മർദിച്ചത്. തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇയാൾ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തതായി മീനങ്ങാടി പൊലീസ് പറഞ്ഞു.

ക്രൂരമായ മർദനമാണ് തന്റെ ഭർത്താവിനെതിരെ ഒരു സംഘം ആളുകൾ നടത്തിയതെന്ന് മർദ്ദനമേറ്റ യുവാവിന്റെ ഭാര്യയും പറഞ്ഞു. യുവാവിനെതിരെ നടന്നത് സദാചാര ഗൂണ്ടാ ആക്രമണം തന്നെയെന്നാണ് പ്രദേശവാസികൾ പറയുന്നത്. തങ്ങൾക്ക് വർഷങ്ങളായി അറിയാവുന്ന ഒരു ചെറുപ്പക്കാരനാണ് ഇയാളെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ജില്ലാ പൊലീസിന് സംഭവത്തിൽ യുവാവിന്റെ ഭാര്യ ഉടൻ പരാതി നൽകും.

Story highlights- Moral policing, wayanad, attacked

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top