‘ബോംബുകൾ വീണുകൊണ്ടിരിക്കുന്നത് കോൺഗ്രസിൽ; സിപിഐഎമ്മിന് ഭയമില്ല’; എംവി ഗോവിന്ദൻ

കേരളം ഞെട്ടിപ്പോകുന്ന വാർത്ത ഉടൻ വരാനുണ്ടെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബോംബുകൾ വീണുകൊണ്ടിരിക്കുന്നത് കോൺഗ്രസിലാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സിപിഐഎമ്മിന് ഒരു ഭയവുമില്ല. കേസിനേക്കാൾ പ്രധാനപ്പെട്ട തെളിവുകൾ വന്നതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി എടുത്തതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കാത്തത് ക്രിമിനൽ മനസുള്ള ആയതുകൊണ്ടാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. മുകേഷ് എം എൽ എയുടെ കേസ് പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതാണ്. മുകേഷ് രാജി വെക്കേണ്ടതില്ല. കേസിന്റെ വിധി വരുമ്പോൾ പറയാമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
Read Also: ‘അധികം കളിക്കരുത്, ബിജെപിക്കെതിരെ കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; മുന്നറിയിപ്പുമായി വി ഡി സതീശൻ
സിപിഐഎം അധികം കളിക്കേണ്ടെന്നും കാത്തിരിക്കൂവെന്നുമായിരുന്നു വി ഡി സതീശന്റെ മുന്നറിയിപ്പ്. ആരോപണവിധേയരായ എംഎൽഎമാർ ഇപ്പോഴും സിപിഐഎമ്മിലുണ്ടെന്നും അദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധവുമായി കൊണ്ടുവന്ന കാളയെ ബിജെപി കളരുത്. ആ കാളയെ ബിജെപി ഓഫീസിന് മുന്നിൽ കെട്ടിയിടണം.രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് ആ കാളയുമായി ബിജെപിക്കാരെ കൊണ്ട് താൻ പ്രകടനം നടത്തിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Story Highlights : MV Govindan reply to VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here