ഇലക്ട്രിക്ക് എസ്‌യുവി കാറുമായി മോറിസ്

മോറിസ് ഗാരേജിന്റെ രണ്ടാമത്തെ വാഹനം എംജി സെഡ്എസ് ഇലക്ട്രിക്ക് ഡിസംബര്‍ മുതല്‍ ഇന്ത്യന്‍ നിരത്തുകളിലെത്തും. വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചെന്നും ഡിസംബര്‍ 5-ന് ഈ വാഹനം ഇന്ത്യയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

എംജി സെഡ്എസ് ഇലക്ട്രിക്കിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.2 സെക്കന്റുകള്‍ മാത്രം മതി. ഒറ്റ ചാര്‍ജില്‍ 335 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 60 കിലോമീറ്റര്‍ വേഗ പരിധിയില്‍ സഞ്ചരിച്ചാല്‍ 428 കിലോമീറ്റര്‍ വരെ ചാര്‍ജ് നില്‍ക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു

അതിവേഗ ബാറ്ററി ചാര്‍ജിങ് സാധ്യമാക്കുന്ന റാപിഡ് ചാര്‍ജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച്
അരമണിക്കൂറിനകം വാഹനം 80 ശതമാനം വരെ ചാര്‍ജാകും. ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിര്‍മ്മാതാക്കളായ സിഎടിഎലാണ് ഈ വാഹനത്തിനുള്ള 44.5 കിലോവാട്ട് ബാറ്ററി നിര്‍മ്മിക്കുക.
ഇതിനുപുറമെ അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്, ലെയ്ന്‍ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ ഉള്‍പ്പെട്ട എംജി പൈലറ്റ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സ്യൂട്ട് എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍.

സെഡ് എക്‌സ് എസ്.യു.വിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രിക് എസ്.യു.വിയാണ് സെഡ്എസ്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് മോട്ടോര്‍ഷോയില്‍ വാഹനം അവതരിപ്പിച്ചിരുന്നു. ബ്രിട്ടണില്‍ വില്‍പ്പനയിലുള്ള സെഡ്എസിന്റെ വില 19.60 ലക്ഷം രൂപയാണ്.

Story highlights- Morris Garages , MG ZSനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More