സംസ്ഥാന വോളിബോൾ താരം ജെ. എസ് ശ്രീറാം വാഹനാപകടത്തിൽ മരിച്ചു

സംസ്ഥാന വോളിബോൾ താരം ജെ.എസ് ശ്രീറാം വാഹനാപകടത്തിൽ മരിച്ചു. കൊല്ലം ചടയമംഗലത്തുവച്ച് കെഎസ്ആർടിസി ബസും ശ്രീറാം സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

വെഞ്ഞാറമൂട് കളി കഴിഞ്ഞ് തിരികെ വരുമ്പോൾ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിലമേൽ എൻഎസ്എസ് കോളജ് മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയായിരുന്നു. വെട്ടിക്കവല ഗുരുപുഷ്പം ജയറാമിന്റേയും ശ്രീലേഖയുടേയും മകനാണ്. സഹോദരൻ: ശിവറാം.

Story highlights- volleyball player, accident, J S sreeram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top