മഹാരാഷ്ട്രയില്‍ റിസോര്‍ട്ടുകളില്‍ ഒളിക്കാത്ത ഏക എംഎല്‍എ

മഹാരാഷ്ട്രയില്‍ റിസോര്‍ട്ടുകളില്‍ ഒളിക്കാത്ത ഒരു എംഎല്‍എയുണ്ട്. ചാക്കിട്ടുപിടുത്തവും മറുകണ്ടം ചാട്ടവുമായി മഹാരാഷ്ട്ര രാഷ്ട്രീയം കലങ്ങിമറിഞ്ഞ് കിടക്കുമ്പോഴും ഇതൊന്നും ദഹാനു മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിപിഐഎം എംഎല്‍എ വിനോദ് നിക്കോളെ ബാധിച്ചിട്ടില്ല.

സ്വതന്ത്രന്‍മാര്‍ക്ക് വേണ്ടിയും മുന്നണികള്‍ വടംവലി നടത്തുമ്പോള്‍ ഈ രാഷ്ട്രീയ നാടക ചിത്രങ്ങളിലൊന്നും വിനോദ് നിക്കോളെയെ കാണാന്‍ സാധിക്കില്ല. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ച ഒരേ ഒരു സീറ്റാണ് ദഹാനു മണ്ഡലത്തിലേത്. ബിജെപി സിറ്റിംഗ് എംഎല്‍എയെ 4742 വോട്ടുകള്‍ക്കാണ് വിനോദ് പരാജയപ്പെടുത്തിയത്. മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും ദരിദ്രനായ എംഎല്‍എയാണ് വിനോദ്.മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക സമരങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു നിക്കോളെ. സിപിഐഎം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം.

മുന്നണിമാറ്റം ഭയന്ന് എല്ലാ പാര്‍ട്ടികളും തങ്ങളുടെ എംഎല്‍എമാരെ സുരക്ഷിതരാക്കി റിസോര്‍ട്ടിലേക്ക് മാറ്റുന്ന തിരക്കിലാണ്. കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ജെഡബ്ല്യൂ മരിയറ്റ് ഹോട്ടലിലേക്ക് മാറ്റി. എന്‍സിപി 45 എംഎല്‍എമാരെ റിനൈസന്‍സ് ഹോട്ടലിലേക്കും ശിവസേന എംഎല്‍എമാരെ ലളിത് ഹോട്ടലിലേക്കുമാണ് മാറ്റിയത്.

Story highlights- CPIM MLA Vinod Nicole,  Dahanu constituency, maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top