കെഎഎസിന് മലയാളത്തിൽ ചോദ്യമില്ല; വിളക്കേന്തി സമരം ചെയ്യാൻ ഐക്യമലയാള പ്രസ്ഥാനം; അടൂരുമെത്തും

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയ്ക്ക് മലയാളത്തിൽ ചോദ്യം ചോദിക്കില്ലെന്ന പിഎസ്‌സി നിലപാടിനെതിരെ സമരവുമായി ഐക്യമലയാള പ്രസ്ഥാനം. പിഎസ്‌സി ആസ്ഥാനത്തിന് മുന്നിൽ വിളക്കേന്തിയാണ് സമരം. രാവിലെ പത്ത് മണിക്ക് അടൂർ ഗോപാലകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യും.

നേരത്തെ ഐക്യമലയാള പ്രസ്ഥാനം നടത്തിയ സമരത്തെ തുടർന്നായിരുന്നു ചോദ്യപേപ്പർ മലയാളത്തിൽ നൽകുമെന്ന് പിഎസ്‌സി അറിയിച്ചത്. എന്നാൽ ഇതിനുശേഷം നടത്തിയ കെഎഎസ് വിജ്ഞാപനത്തിൽ അനുകൂലമായ തീരുമാനമെടുത്തില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top