അടൂർ ഗോപാലകൃഷ്ണനെതിരായ പരാതി; പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്.എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോയെന്ന് പരിശോധിക്കും.അടൂർ ഗോപാലകൃഷ്ണന്റേയും പരാതിക്കാരൻ ദിനു വെയിലിന്റേയും മൊഴി രേഖപ്പെടുത്തും.കോൺക്ലേബ് പ്രതിനിധികളിൽ പ്രതിഷേധം ഉന്നയിച്ചവരുടെയും മൊഴിയെടുക്കും.വിശദമായ അന്വേഷണത്തിനുശേഷമാകും കേസെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുക.
തിരുവനന്തപുരം മ്യൂസിയം പൊലീസാണ് മൊഴിയെടുക്കുക.അടൂർ ഗോപാലകൃഷ്ണൻ സ്ത്രീകളെ അധിക്ഷേപിച്ചു എന്നും ജാതിപരമായ പരാമർശം നടത്തിയെന്നുമാണ് പരാതി.മ്യൂസിയം പോലീസ് ഡിജിപി മുഖ്യമന്ത്രി എന്നിവർക്കാണ് പരാതി ലഭിച്ചത്.നിയമ ഉപദേശം തേടിയത് സ്വാഭാവിക നടപടിക്രമം എന്നും പോലീസ്.
Read Also:ഡോ. ഹാരിസ് വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ്; അന്വേഷണം തുടരേണ്ടതില്ലെന്ന് റിപ്പോർട്ട്
സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമ കോണ്‍ക്ലേവിലാണ് വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്.ഇതിലാണ് അടൂർ ഗോപാലകൃഷ്ണനെതിരെ സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ പരാതി നൽകിയത്.എന്നാൽ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ജാതി അധിക്ഷേപമോ വ്യക്തി അധിക്ഷേപമോ നടത്തയിട്ടില്ലെന്നും സിനിമ കോൺക്ലേവിൽ ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കുക മാത്രമാണ് ചെയ്തത്, ഏതെങ്കിലും ആനുകൂല്യം നിർത്തലാക്കണമെന്നോ ദളിത് വിഭാഗങ്ങളെ പരിഗണിക്കരുതെന്നോ പറഞ്ഞിട്ടില്ല അതിനാൽ കേസെടുക്കേണ്ട കാര്യമില്ലെന്നുമായിരുന്നു നിയമോപദേശം.
Story Highlights : Police begin preliminary investigation into complaint against Adoor Gopalakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here