ജനറല്‍ ആശുപത്രിക്ക് മുന്നില്‍ ബിന്ദു അമ്മിണിക്കുനേരെ പ്രതിഷേധം

എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നിലും ബിന്ദു അമ്മിണിക്കുനേരെ പ്രതിഷേധം. ശബരിമല കര്‍മ്മ സമിതി, ബിജെപി, ഹിന്ദു ഹെല്‍പ്പ് ലൈന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആശുപത്രിയുടെ മുന്നിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.
ശബരിമല ദര്‍ശനത്തിനായി സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്കുനേരെയുണ്ടായ പ്രതിഷേധത്തിനിടെയാണ് ആക്രമസംഭവമുണ്ടയത്. തടഞ്ഞ പ്രതിഷേധക്കാര്‍ മുഖത്ത് മുളക് സ്‌പ്രേ അടിച്ചുവെന്ന് ബിന്ദു അമ്മിണി പറഞ്ഞു. തുടര്‍ന്ന് ബിന്ദു അമ്മിണിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പൊലീസും പ്രതിഷേധക്കാരും തടിച്ച് കുടിയത് രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
തൃപ്തി ദേശായിയും സംഘവും ഇന്ന് പുലര്‍ച്ചെയാണ് ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയത്.
ബിന്ദു അമ്മിണിയെ കൂടാതെ ഭൂമാത ബ്രിഗേഡിലെ അഞ്ചംഗങ്ങളും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്.
ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. അതേസമയം യുവതികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന നിര്‍ദേശമാണ് പൊലീസിന് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. തൃപ്തി ദേശായി നിലവില്‍ കമ്മീഷണര്‍ ഓഫീസിലുണ്ടെന്നാണ് സൂചന.
Story Highlights- Tripti Desai, Sabarimala, bindu ammini
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here