മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിം കോടതി; ബിജെപിക്ക് തിരിച്ചടി

നാളെ മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജസ്റ്റിസ് എംവി രമണ അധ്യക്ഷനായ സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച്  ഉത്തരവിട്ടു. ത്രികക്ഷി സഖ്യം സമർപ്പിച്ച ഹർജിയിലാണ്  സുപ്രിം കോടതി വിധി. വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി.

ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് കോടതിയിൽ. ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത സർക്കാരിനിത് വലിയ വെല്ലുവിളിയാണ്.

Read Also: മഹാരാഷ്ട്രയില്‍ റിസോര്‍ട്ടുകളില്‍ ഒളിക്കാത്ത ഏക എംഎല്‍എ

നാളെ വൈകുന്നേരം അഞ്ച് മണിയോട് കൂടി തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും എംഎൽഎമാരുടെ സത്യപ്രതിജ്ഞ വേഗം വേണമെന്നും കോടതി.

ഇന്നലെ നടന്ന വാദത്തിൽ വിശ്വാസ വോട്ടെടുപ്പ് എന്ന ആവശ്യത്തിലാണ് കോൺഗ്രസിനും എൻസിപിക്കും ശിവസേനയ്ക്കും വേണ്ടി ഹാജരായ അഭിഭാഷകർ ഉറച്ച് നിന്നിരുന്നത്. വിശ്വാസവോട്ടിന് 14 ദിവസത്തെ സമയം വേണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടിരുന്നു.

 

 

 

supreme court,  maharshtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top