‘തങ്ങൾ അയ്യപ്പഭക്തർ, വീണ്ടും വരും’: തൃപ്തി ദേശായി മടങ്ങി

ശബരിമല ദർശനം നടത്താതെ തൃപ്തി ദേശായി മടങ്ങി. തങ്ങൾ അയ്യപ്പഭക്തരാണെന്നും ആക്ടിവിസത്തിന് എത്തിയതല്ലെന്നും തൃപ്തി ദേശായി പറഞ്ഞു. വീണ്ടും വരുമെന്നും തൃപ്തി ദേശായി പറഞ്ഞു.

എന്നാൽ തൃപ്തിയുടെ സംഘത്തിലെ ഒരാൾ മടങ്ങിയില്ല. ഭവന്ത സരസ്വതിയാണ് മടങ്ങാതിരുന്നത്.  നാളെ വൈകീട്ട് 7.55നാണ് ഇവർ ഡൽഹിക്ക് മടങ്ങുന്നത്.
ഡൽഹിക്ക് ഇന്ന് വിമാനം ഇല്ലാത്തതിനാലാണ് യാത്ര നാളേക്ക് മാറ്റിയത്. ഇവരെ പോലീസ് സംരക്ഷണത്തിൽ കൊച്ചിയിൽ താമസിപ്പിക്കും. തൃപ്തിയുടെ സംഘത്തിൽ നിന്ന് അഞ്ച് പേരാണ് മടങ്ങിയത്.

അതേസമയം, ശബരിമലയിൽ പോകുമെന്ന ഉറച്ച നിലപാടിലാണ് ബിന്ദു അമ്മിണി. തന്നെ ആക്രമിച്ച സംഘപരിവാർ പ്രവർത്തകനെതിരെ യുഎപിഎ ചുമത്തണമെന്നും ബിന്ദു അമ്മിണി പറഞ്ഞു.

Story Highlights – Sabarimala, Trupti Desai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top