വാഗമണ്‍ മൊട്ടക്കുന്നില്‍ സൗരോര്‍ജ വിളക്ക് നിലംപതിച്ചു; അഴിമതിയെന്ന് ആരോപണം

വാഗമണ്‍ മൊട്ടക്കുന്നില്‍ പുതുതായി സ്ഥാപിച്ച സൗരോര്‍ജ വിളക്ക് നിലംപതിച്ചു. പുതുതായി ഒരുക്കിയ നടപ്പാതയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന സൗരോര്‍ജ വിളക്കാണ് നിലംപതിച്ചത്. ഇതോടെ നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഇടുക്കി വാഗമണ്‍ മൊട്ടക്കുന്നില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായ അഴിമതിയെന്നാണ് ആരോപണം.
കക്കൂസ് ടാങ്ക് പൊട്ടി ഒഴുകിയതിനു പിന്നാലെയാണ് സോളാര്‍ ലൈറ്റും നിലംപൊത്തിയത്. ഇവിടെ തറയില്‍ പാകിയ ഇന്റര്‍ ലോക്ക് ടൈലുകള്‍ പൊളിഞ്ഞ നിലയിലാണ്. വിനോദസഞ്ചാര വകുപ്പ് 92 ലക്ഷം രൂപ മുടക്കിയാണ് മൊട്ടക്കുന്നില്‍ നവീകരണം നടത്തിയത്.
പാര്‍ക്കിംഗ് ഗ്രൗണ്ട്, ശുചിമുറി, കവാടം, നടപ്പാത, വിശ്രമസ്ഥലം, പൂന്തോട്ടം, സോളാര്‍ ലൈറ്റ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. നിര്‍മാണത്തിലെ അപാകത മൂലമായിരുന്നു ഒരു മാസം മുമ്പ് മാലിന്യ സംഭരണി നിറഞ്ഞുകവിഞ്ഞ് പുറത്തേക്ക് ഒഴുകിയത്. ഇതിനു പിന്നാലെയാണ് സോളാര്‍ ലൈറ്റ് നടപ്പാതക്ക് കുറുകെ ഒടിഞ്ഞുവീണത്. സഞ്ചാരികള്‍ കുറവായിരുന്നതിനാല്‍ അപകടം ഒഴിവായി. സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്ന ഗുണനിലവാരം കുറഞ്ഞ മറ്റു തൂണുകളും നിലംപതിക്കുന്ന അവസ്ഥയിലാണ്.
പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാകിയിരിക്കുന്ന ഇന്റര്‍ലോക്ക് കട്ടകള്‍ തകരുകയും ഗ്രൗണ്ടിന്റെ ഒരുഭാഗം ഇടിഞ്ഞു താഴുകയും ചെയ്തിട്ടുണ്ട്. നിര്‍മാണത്തിലെ അപാകതകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പരാതി നല്‍കി. നാട്ടുകാരും പ്രതിഷേധത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here