Advertisement

കര്‍ട്ടോസാറ്റ് 3 ഭ്രമണപഥത്തില്‍; വിക്ഷേപണം വിജയം

November 27, 2019
Google News 1 minute Read

ദുരന്ത നിവാരണ, നഗരാസൂത്രണ മേഖലകളില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുന്ന കര്‍ട്ടോസാറ്റ് 3 യുടെ വിക്ഷേപണം വിജയം. ഇന്ന് രാവിലെ 9.28 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കര്‍ട്ടോസാറ്റ് 3 വിക്ഷേപിച്ചത്.

അമേരിക്കയ്ക്ക് വേണ്ടി നിര്‍മിച്ച 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപണ വാഹനത്തിലുണ്ട്. പിഎസ്എല്‍വി എക്‌സ്എല്‍വി 47 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിച്ചത്. ദുരന്ത നിവാരണം നഗരാസൂത്രണം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിന് പ്രയോജനപ്പെടുത്താവുന്ന ഉപഗ്രഹമാണ് കര്‍ട്ടോസാറ്റ്. ഇന്ത്യയുടെ 1,625 കിലോഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് 3 യാണ് വിക്ഷേപിക്കുന്നതില്‍ പ്രധാനപ്പെട്ട ഉപഗ്രഹം.

Read More:ചന്ദ്രയാന് ശേഷം ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൗത്യം; കര്‍ട്ടോസാറ്റ് 3 വിക്ഷേപണം ഇന്ന്

യുഎസ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് നേതൃത്വം കൊടുക്കുന്നത് ഐഎസ്ആര്‍ഒയുടെ പുതിയ വാണിജ്യ വിഭാഗം ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡാണ്. ഉയര്‍ന്ന റെസലൂഷന്‍ ഇമേജിംഗ് ശേഷിയുള്ള മൂന്നാം തലമുറ നൂതന ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് മൂന്ന്. 97.5 ഡിഗ്രി ചെരിവില്‍ 509 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണിത് സ്ഥാപിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here