അവഗണനയുടെ നടുവില്‍ കോട്ടയം ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍

പൊളിഞ്ഞു വീഴാറായ ക്ലാസ് മുറികള്‍ക്ക് പുറമെ ഇഴജന്തുക്കളെ ഭയന്നുമാണ് ഹൈസ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനെത്തുന്നത്. നഗരത്തിന്റെ ഒത്ത നടുവിലാണ് സ്‌കൂളെങ്കിലും അധികൃതരുടെ ശ്രദ്ധ എത്താത്ത ഇടമാണിത്.

ഹൈസ്‌കൂളിന് പുറമെ ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളും പരിമിതമായ ഈ സൗകര്യങ്ങള്‍ പങ്കിടുകയാണ്. കാടുപിടിച്ച കോമ്പൗണ്ട് മാത്രമല്ല കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുന്ന ക്ലാസ് മുറികളും അപകടം ക്ഷണിച്ചു വരുത്തുന്നു. വിദ്യാര്‍ത്ഥികള്‍ അപായങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നത് പലപ്പോഴും തലനാരിഴയ്ക്കാണ്. ഇഴജന്തുക്കളുടെ സാന്നിധ്യവും കുട്ടികളെ ഭയപ്പെടുത്തുന്നു.

പ്രതിഷേധങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി ശുചി മുറികള്‍ വൃത്തിയാക്കി നല്‍കിയെങ്കിലും ആണ്‍കുട്ടികള്‍ക്ക് ആശ്രയം തുറസായ സ്ഥലം മാത്രമാണുള്ളത്. അധികൃതരുടെ ഇടപെടലിനായുള്ള കാത്തിരിപ്പിലാണ് ഏറ്റുമാനൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More