എസ്പിജി ഭേഭഗതി ബിൽ അവതരണം; ലോക്‌സഭയിൽ കോൺഗ്രസ് ബിജെപി വാക്ക് പോര്

എസ്പിജി ഭേഭഗതി ബില്ലിൽ ലോക്‌സഭയിൽ കോൺഗ്രസ് ബിജെപി വാക്ക് പോര്. രക്തസാക്ഷികളായ നേതാക്കന്മാരുടെ കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാക്കുക മാത്രമാണ് എസ്പിജി ഭേഭഗതി ബില്ലിന്റെ ലക്ഷ്യമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
എന്നാൽ, ഗാന്ധി കുടുംബത്തിന് എന്നും സ്വകാര്യ ആവശ്യത്തിന് നൽകാൻ കഴിയുന്നവരല്ല എസ്പിജി എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കോൺഗ്രസിന് മറുപടി നൽകി. പ്രധാനമന്ത്രിക്ക് മാത്രം സുരക്ഷ നൽകുന്ന എജൻസിയായി എസ്പിജിയെ മാറ്റുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കോൺഗ്രസ് ലോക്‌സഭയിൽ കുറ്റപ്പെടുത്തി.
രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ രാജീവ് ഗാന്ധിയുടെ കുടുംബത്തിന്റെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തം ആണെന്ന് പാർട്ടിയുടെ സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ഇത് ഗാന്ധി കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്ന നീക്കമാണ്. ഗാന്ധി കുടുംബത്തിന് എസ്പിജിയെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇനിയും നൽകാനാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ച ഉപസംഹരിച്ച് മറുപടി നൽകി. എസ്പിജി സുരക്ഷ പിൻവലിച്ചതുകൊണ്ട് ആരുടെയും സുരക്ഷ അപകടത്തിലാകില്ല. ഉചിതമായ മറ്റ് എജൻസികൾ സുരക്ഷ ഒരുക്കും. പ്രധാനമന്ത്രിയുടെ സുരക്ഷ മാത്രം ഒരുക്കാൻ എസ്പിജിക്ക് സാധിക്കുമ്പോൾ രൂപീകരണ ലക്ഷ്യമാണ് എസ്പിജി നേടുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻകെ പ്രേമചന്ദ്രൻ അടക്കമുള്ളവർ ബില്ലിൽ അവതരിപ്പിച്ച ഭേഭഗതികൾ സഭ നിരാകരിച്ചു. എസ്പിജി ഭേഭഗതി പിന്നീട് സഭ പാസാക്കി.
story high light: SPG BILL, Lok Sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here