സോഷ്യൽ മീഡിയയുടെ മനം കവർന്ന ആ സഹോദരിമാർ ഇവരാണ്…

വേദിയിൽ നൃത്തമാടനെത്തിയ അനിയത്തിക്ക് വേണ്ടി സ്റ്റേജിന് മുന്നിലിരുന്ന് നൃത്തച്ചുവടുകൾ കാണിച്ചു കൊടുത്ത ഒരു പെൺകുട്ടിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ താരം. ദൃശ്യങ്ങൾ വൈറൽ ആയിരുന്നെങ്കിലും അതിലെ കുട്ടികൾ ആരെന്നത് വ്യക്തമായിരുന്നില്ല. നാലാം ക്ലാസ് വിദ്യാർത്ഥിനി ഹൈഫ അഷ്‌റഫും അനിയത്തിയും നഴ്‌സറി വിദ്യാർത്ഥിനിയുമായ റിസ ഹസനുമാണ് സോഷ്യൽ മീഡിയയുടെ ഇഷ്ടം പിടിച്ചെടുത്ത് താരങ്ങളായത്.

സ്‌കൂളിലെ ഒരു പരിപാടിയോടനുബന്ധിച്ച് നഴ്‌സറി സ്‌കൂൾ വിദ്യാർത്ഥിനികൾക്കായി നടത്തിയ സിനിമാറ്റിക് ഡാൻസിൽ പങ്കെടുക്കുകയായിരുന്നു അനിയത്തിക്കുട്ടി റിസ. അവൾക്ക് ചുവടു പിഴക്കാതിരിക്കാനായി നിർദേശങ്ങൾ നൽകിക്കൊണ്ട് വേദിക്ക് മുന്നിലുണ്ടായിരുന്നു ചേച്ചി ഹൈഫ അഷ്റഫ്.

മൂന്നു ദിവസം കൊണ്ടാണ് ഹൈഫ റിസയെ ചുവടുകൾ പഠിപ്പിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ചേച്ചിയുടെയും അനിയത്തിയുടെയും പ്രകടനങ്ങൾ ഇതിനോടകം ആസ്വദിച്ചത്. വീഡിയോ കണ്ട പലരും ഹൈഫയെ അഭിനന്ദിക്കുക മാത്രമല്ല, നേരിട്ട് കണ്ട് സമ്മാനം നൽകാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ ഇരിണാവ് ഹിന്ദു എൽപി സ്‌കൂളിലെ 4ാം ക്ലാസ് വിദ്യാർഥിനിയാണ് ഹൈഫ അഷ്‌റഫ്. ഹൈഫയുടെ മാതൃ സഹോദരി പുത്രിയാണ് വേദിയിൽ ചുവടുവെച്ച റിസ.

story highlight: social media, dancing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top