യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; തെറ്റായ തീരുമാനമെന്ന് ഡീൻ കുര്യാക്കോസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം.
സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി ഉൾപ്പെടെ യൂത്ത് കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി ദേശീയ ജനറൽ സെക്രട്ടറി രവീന്ദ്രദാസ് ഉത്തരവിറക്കി. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പുമായി സംസ്ഥാനത്തെ നേതാക്കൾ സഹകരിക്കാത്തതിനാൽ ആരും നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുമില്ല.
ഇന്നലെ മുതൽ തീരുമാനം പ്രാബല്യത്തിലായ വിധമാണ് നേതൃത്വത്തിന്റെ നടപടി. നാളെയാണ് തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന ദിവസം.
യൂത്ത് കോൺഗ്രസ് സമിതി പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് രംഗത്തെത്തിയിട്ടുണ്ട്. ദേശീയ സമിതി ഒന്നാകെ പിരിച്ചുവിട്ടത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ഡീൻ പ്രതികരിച്ചു.
കേന്ദ്ര നേതൃത്വം അവധാനതയോടെ പെരുമാറണം. ഇപ്പോഴത്തെ സംവിധാനം കേരളത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
youth congress committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here