വയനാട്ടിൽ ആദിവാസി ബാലികയെ മദ്യം നൽകി അച്ഛനും സുഹൃത്തുക്കളും പീഡിപ്പിച്ചു

വയനാട്ടിൽ ആദിവാസി ബാലികയ്ക്ക് പീഡനം. പതിനൊന്നു വയസുകാരിയെ അച്ഛനും സുഹൃത്തുക്കളും മദ്യം നൽകി പീഡിപ്പിച്ചു. കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണയിലാക്കി.

ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച ഫോൺ കോളിൽ നിന്നാണ് വിവരം പുറത്തുവന്നത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

2017 ൽ കുട്ടിയുടെ സാഹചര്യം മോശമാണെന്ന് സ്‌കൂളിൽ നിന്ന് ബാലക്ഷേമ സമിതിയെ അറിയിച്ചിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. കുട്ടിയെ മാറ്റി താമസിപ്പിക്കണമെന്ന് അന്നു നിർദേശം വന്നെങ്കിലും ബാലക്ഷേമ സമിതി വീണ്ടും വീട്ടിലേക്ക് അയക്കുകയായിരുന്നുവെന്നും വിവരമുണ്ട്.

Rape, wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top