കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് എറിഞ്ഞിട്ടു; യുവാവിന് ഗുരുതര പരുക്ക്

കൊല്ലം കാഞ്ഞിരംമൂട്ടിൽ പൊലീസ് ചെക്കിംഗിനിടയിൽ സംഘർഷം. ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ വന്ന യുവാവിനെ തടയാൻ പൊലീസുകാരൻ യുവാവിനു നേരെ ലാത്തി എറിയുകയായിരുന്നു . നിയന്ത്രണം വിട്ട ബൈക്ക് യാത്രികൻ എതിർ ദിശയിൽ വന്ന ഇന്നോവയിൽ ഇടിച്ച് നിലത്ത് വീണു.
കിഴക്കുഭാഗം സ്വദേശി 19 വയസ്സുള്ള സിദ്ദിഖിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. സംഭവുമായി ബന്ധപ്പെട്ട് ചന്ദ്രമോഹൻ എന്ന ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ റൂറൽ എസ്പിയുമായി കൂടിയാലോചിച്ച് തീരുമാനിക്കും. ഇതിന്റെ ഭാഗമായി സംഘർഷാവസ്ഥ അവസാനിച്ചിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെ പൊലീസ് പാലിക്കേണ്ട നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പൊലീസിന്റെ ഈ നടപടി.
story high light: bike accident Kollam , vehicle inspection, Young man has serious injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here