ബസിൽ സാമൂഹ്യ പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമം; കാസര്‍ഗോഡ് സ്വദേശി പൊലീസ് കസ്റ്റഡിയിലെടുത്തു; ഫേസ്ബുക്ക് ലെെവായി വീഡിയോ പങ്ക് വച്ച് യുവതി

മോഡലും സാമൂഹ്യ പ്രവർത്തകയുമായ യുവതിക്ക് നേരെ കല്ലട ബസിൽ പീഡനശ്രമം. കേസില്‍ കാസര്‍ഗോഡ് സ്വദേശി മുനവറിനെ (23) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ്  പോകുകയായിരുന്ന ബസ് രാത്രി കോട്ടയ്ക്കലിലെത്തിയ സമയത്താണ് സംഭവമുണ്ടായത്. പീഡിപ്പിക്കാൻ ശ്രമിച്ച ചെറുപ്പക്കാരനെതിരെ യുവതി തക്കസമയത്ത് തന്നെ പ്രതികരിച്ചു.

ഉറക്കത്തിലായിരുന്ന യുവതിയുടെ പുറകിൽ വന്ന് വസ്ത്രത്തിൽ കൈയിടുകയും തടവുകയും ചെയ്തുവെന്നാണ് പറയുന്നത്. ആദ്യം തോന്നലാണെന്ന് വിചാരിച്ചെന്നും പിന്നെയാണ് കാര്യം മനസിലായി ചാടിയെണീറ്റ് ഇയാളെ പിടികൂടിയതെന്നും യുവതി.

ശ്രമം നടത്തിയ ചെറുപ്പക്കാരനോട് ദേഷ്യപ്പെട്ട സാമൂഹ്യ പ്രവർത്തക സീറ്റിൽ കിടക്കുകയായിരുന്ന ഇയാൾക്ക് നേരെ ആക്രോശിച്ചു. താനൊന്നും ചെയ്തില്ലെന്നാണ് യുവാവ് പറഞ്ഞുകൊണ്ടിരുന്നത്. ഫേസ്ബുക്കിൽ ലൈവിട്ടാണ് യുവതി സംസാരിച്ചത്. വീഡിയോ എടുക്കുന്നതറിഞ്ഞ യുവാവ് മുഖം മറച്ച് സംസാരിക്കാൻ തുടങ്ങി. പിന്നീട് ഇരുവരും തമ്മിൽ തർക്കമായി.

ദേഷ്യം വന്ന യുവതി പിന്നീട് ബസ് ജീവനക്കാരോട് പരാതിപ്പെട്ടു. യുവാവ് തന്നെ ഇറക്കിവിടാൻ കേണപേക്ഷിച്ചെങ്കിലും യുവതി സമ്മതിച്ചില്ല.
ഇവരുടെ ആവശ്യപ്രകാരം ബസ് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചുവിടുകയും യുവാവിനെ പൊലീസിന് കൈമാറുകയും ചെയ്തു.

യുവതിയുടെ ഫേസ്ബുക്ക് വീഡിയോ ഇതിനകം നൂറുകണക്കിനാളുകൾ പങ്കുവച്ച് കഴിഞ്ഞു.

sexual abuse attempt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top