തിരുവനന്തപുരത്ത് വീട്ടിൽ തീപിടുത്തം; കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം പിഎംജിയിൽ വീടിന് തീപിടിച്ചു. വീടിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. രാത്രി ഒൻപത് മണിയോടെയാണ് സംഭവം.

ജനൽചില്ല് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കെഎസ്ഇബിയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥ ജയലതയുടേതാണ് മൃതദേഹമെന്നാണ് വിവരം. കട്ടിലിൽ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവരുടെ ഭർത്താവ് ആർസിസിയിൽ ചികിത്സയിലാണ്. ഒരു മകളുള്ളത് ഡൽഹിയിലാണ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top