‘പ്രതിഫലം കൂട്ടിചോദിച്ചു’; നടൻ ഷെയ്ൻ നിഗമിനെതിരെ കൂടുതൽ പരാതി

നടൻ ഷെയ്ൻ നിഗത്തിനെതിരെ കൂടുതൽ പരാതി. ഉല്ലാസം സിനിമയുടെ അണിയറ പ്രവർത്തകരാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയ്ക്ക് കൂടുതൽ പ്രതിഫലം ചോദിച്ചെന്നാണ് പരാതി.

25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു ഷെയ്ൻ കരാർ ഒപ്പിട്ടത്. എന്നാൽ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ഡബ്ബിംഗിന് എത്തില്ലെന്നായിരുന്നു ഷെയ്‌ന്റെ നിലപാട്. നിർമാതാവുമായി സംസാരിക്കുന്ന ഷെയ്‌ന്റെ ശബ്ദരേഖ പുറത്തുവരികയും ചെയ്തു.

അതിനിടെ ഷെയിൻ നിഗമിനെതിരായ പരാതിയിൽ തുടർ നടപടി ആലോചിക്കുന്നതിനായി നിർമാതാക്കളുടെ സംഘടനാ യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഉച്ചക്ക് ഒരു മണിക്കാണ് യോഗം ചേരുക. ഇന്നലെ നടത്താൻ തീരുമാനിച്ചെങ്കിലും ഭാരവാഹികൾ എത്താത്തതിനെ തുടർന്ന് യോഗം ഇന്ന് നടത്താൻ മാറ്റിവെക്കുകയായിരുന്നു. പുതിയ സിനിമകളിൽ ഷെയിനിനെ സഹകരിപ്പിക്കാതിരിക്കുന്നതടക്കമുള്ള നടപടികളിൽ യോഗത്തിൽ തീരുമാനമുണ്ടാകും.

Shane nigam, vayil movie, joby george

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top