Advertisement

ഷെയ്ന്‍ നിഗമും ശാന്ത്‌നു ഭാഗ്യരാജും പ്രധാന വേഷങ്ങളില്‍; കബഡി പ്രമേയമായ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത്

April 1, 2025
Google News 4 minutes Read
shane nigam pan indian movie willrelease in august

ഷെയ്ന്‍ നിഗമും ശാന്ത്‌നു ഭാഗ്യരാജും പ്രധാന വേഷങ്ങളില്‍ എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ഓഗസ്റ്റ് 29ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും. തമിഴിലേയും തെലുങ്കിലേയും മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. (shane nigam pan indian movie willrelease in august)

എസ് ടി കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയും ബിനു അലക്‌സാണ്ടര്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തന്റെ വളര്‍ത്തു പൂച്ച ടൈഗറിനെ കയ്യിലെടുത്തു കൊണ്ട് സിനിമയിലെ ടീമിനൊപ്പം നില്‍ക്കുന്ന ഷെയ്ന്‍ നിഗമിന്റെ പാക്കപ്പ് ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്‌പോര്‍ട്‌സ് ആക്ഷന്‍ മൂഡില്‍ ഒരുങ്ങുന്ന ഈ മാസ്സ് എന്റര്‍ടൈനര്‍ ചിത്രത്തിന്റെ ടൈറ്റില്‍ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Read Also: കുട്ടികളുടെ മനസില്‍ പ്രതീക്ഷ നിറച്ചില്ലെങ്കില്‍ അവര്‍ സിരകളില്‍ മയക്കുമരുന്ന് നിറയ്ക്കും; ലഹരിക്കെതിരെ ഒന്നായി പോരാടണമെന്ന് രാഹുല്‍ ഗാന്ധി

വമ്പന്‍ ബജറ്റില്‍ കബഡിയെ കേന്ദ്രീകരിച്ച് ഒരുക്കിയ ചിത്രമാണിത്. ബോക്‌സിങ് പോലെയുള്ള സ്‌പോര്‍ട്‌സ് ഇനങ്ങള്‍ പ്രമേയമായ ചിത്രങ്ങള്‍ മലയാള സിനിമയില്‍ ശ്രദ്ധ നേടിയിരുന്നു. ഇങ്ങനെയുള്ള ഒരു അവസരത്തിലാണ് കബഡിയെ കേന്ദ്രീകരിച്ച് പാന്‍ ഇന്ത്യന്‍ തലത്തില്‍ ഒരു ചിത്രം തയ്യാറെടുക്കുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പുതുമുഖ സംവിധായകരെ മലയാള സിനിമയ്ക്ക് നല്‍കിയ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ ഈ പുതിയ ചിത്രത്തിന്റെ സംവിധായകന്‍ പുതുമുഖമായ പാലക്കാട് സ്വദേശിയായ ഉണ്ണി ശിവലിംഗമാണ്.ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്റെതാണ്. ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച ‘തങ്കം ‘ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ഉണ്ണി ശിവലിംഗം. പ്രീതി അസ്രാണിയാണ് ചിത്രത്തിലെ നായിക. എസ്. ടി. കെ ഫ്രെയിംസിന്റെ 14-ാമത് ചിത്രം, സന്തോഷ് ടി കുരുവിള നിര്‍മ്മാതാവായ ചിത്രങ്ങളിലെ
ആറാമത്തെ നവാഗത സംവിധായകന്റെ ചിത്രം, ഷെയ്ന്‍ നിഗത്തിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം എന്നീ പ്രത്യേകതകള്‍ കൂടി ഈ ചിത്രത്തിനുണ്ട്.

കബഡി കളിക്കുന്ന നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോയമ്പത്തൂര്‍, പാലക്കാട്,പൊള്ളാച്ചി എന്നിവിടങ്ങളിലായിരുന്നു. ഷെയിന്‍ നിഗത്തിന്റെ ഇതുവരെയുള്ള കരിയറിലെ വ്യത്യസ്തമാര്‍ന്ന മാസ്സ് പടമാകും ഇതെന്നാണ് സൂചന.അതോടൊപ്പം തന്നെ ഒരു അതി ഗംഭീര സംഗീത സംവിധായകന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റവും ഈ ചിത്രത്തിലൂടെ ഉണ്ടാകും എന്ന സൂചനകളാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്.

ചിത്രീകരണത്തിന് ഒരു മാസം മുമ്പ് തന്നെ ഷെയ്ന്‍ നിഗം, ശന്ത്‌നു ഭാഗ്യരാജ് തുടങ്ങി ചിത്രത്തിലെ പ്രധാന താരങ്ങള്‍ക്കെല്ലാം തന്നെ കബഡിയിലും സമ്മര്‍ സോള്‍ട്ട് അടിക്കുന്നതിനും ഉള്ള പരിശീലനം നല്‍കിയിരുന്നു. എറണാകുളത്തും പാലക്കാട്ടുമായി നടന്ന കഠിന പരിശീലനത്തിന് ശേഷമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഇന്ത്യന്‍ കബഡി ടീമിന്റെയും ജിംനാസ്റ്റിക്‌സിന്റെയും കോച്ചുമാരാണ് പരിശീലനം നല്‍കിയത്. കബഡി പഠിപ്പിക്കുന്നതിനായി കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കബഡി കോച്ച് രമേശ് വേലായുധന്റെ നേതൃത്വത്തിലുള്ള ഒരു മാസം നീളുന്ന പരിശീലനവും താരങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇന്ത്യയുടെ നാഷണല്‍, സ്റ്റേറ്റ് കബഡി താരങ്ങള്‍ ഈ ചിത്രത്തിന്റെ ഭാഗമാവുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ താര സമ്പന്നതപോലെ തന്നെ ഗംഭീരമാണ് അണിയറ പ്രവര്‍ത്തകരുടെ നിരയും. കില്‍, ഉറി, ആര്‍ട്ടിക്കിള്‍ 367 തുടങ്ങി പ്രേക്ഷകരുടെ ശ്രദ്ധയേറെ നേടിയ ചിത്രങ്ങളുടെ എഡിറ്റര്‍ ശിവകുമാര്‍ പണിക്കര്‍ ആണ് ഈ ചിത്രത്തിന്റെയും എഡിറ്റര്‍. ഛായാഗ്രഹണം അലക്‌സ് ജെ പുള്ളിക്കല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സന്ദീപ് നാരായണ്‍, ഗാനരചന – വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ -ആഷിക് എസ് , മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ് – മെല്‍വി, സ്റ്റണ്ട് കൊറിയോഗ്രാഫി ആക്ഷന്‍ സന്തോഷ് , വിക്കി നന്ദഗോപാല്‍. പ്രോജക്ട് ഡിസൈനര്‍ ബെന്നി കട്ടപ്പന.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – കിഷോര്‍ പുറക്കാട്ടിരി ചീഫ് അസോസിയേറ്റ് – ശ്രീലാല്‍.സൗണ്ട് ഡിസൈന്‍ – നിതിന്‍ ലൂക്കോസ് .ഫിനാന്‍സ് കണ്‍ട്രോളര്‍ – ജോബീഷ് ആന്റണി പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.സ്റ്റില്‍സ് – സജിത്, സുഭാഷ്.ഡിസൈന്‍സ് – വിയാക്കി.

Story Highlights : shane nigam pan indian movie willrelease in august

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here