Advertisement

ബർത്ത് ഡേ പാർട്ടിയിലെ ലഹരി ഉപയോഗം; പൊലീസിനെ അറിയിച്ചെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു

20 hours ago
Google News 1 minute Read

കൊച്ചിയിൽ ബർത്ത് ഡേ പാർട്ടിയിൽ ലഹരി ഉപയോഗിച്ചത് പൊലീസിനെ അറിയിച്ചെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. കർണാടക സ്വദേശി ചന്ദ്രനെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കൈ തല്ലിയൊടിച്ചത്.

സംഭവത്തിൽ കാക്കനാട് തുടിയൂർ സ്വദേശി ഷാനു, മൈസൂർ സ്വദേശികളായ തേജ, വിനയ്,നന്ദൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഇടപ്പള്ളി ടോളിലെ നേതാജി റോഡിലെ അപ്പാർട്ട്മെന്റിൽ ആയിരുന്നു സംഭവം. ബർത്ത് ഡേ പാർട്ടിക്ക് എത്തിയ യുവാവ് മയക്കുമരുന്ന് ഉപയോഗമുണ്ടെന്ന് സംശയത്തെ തുടർന്ന് അപ്പാർട്ട്മെന്റിൽ കയറിയില്ല. ഇതോടെയാണ് വിവരം പൊലീസിൽ അറിയിച്ചുവെന്ന് സംശയിച്ച് മറ്റുള്ളവർ ചേർന്ന് യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന 34000 രൂപയും തട്ടിയെടുത്തു.

Story Highlights : Young man kidnapped and beaten in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here