Advertisement

കോഴിക്കോട് 15കാരിയെ പീഡിപ്പിക്കാൻ ശ്രമം; കുതറി ഓടി രക്ഷപ്പെട്ടു; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

7 hours ago
Google News 2 minutes Read

കോഴിക്കോട് ചാലപ്പുറത്ത് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബിഹാർ സ്വദേശികളായ ഫൈസൽ അൻവർ(36), ഹിമാൻ അലി(18) എന്നിവരാണ് പിടിയിലായത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമം ചെറുത്ത് പെൺകുട്ടി ഓടി രക്ഷപ്പെടുന്ന ദൃശ്യം പുറത്തുവന്നു.

വലിച്ചിഴച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ​ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെൺകുട്ടിയെ പിടികൂടുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോകാനും ശ്രമിച്ചത്. പെൺകുട്ടി ഉറക്കെ നിലവിളിക്കുന്നതും ഓടി രക്ഷപ്പെടുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം.

Read Also: കാൽത്തെന്നി കത്തിയ്ക്ക് മുകളിൽ വീണു; കാസർഗോഡ് എട്ട് വയസുകാരന് ദാരുണാന്ത്യം

സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഭവ സ്ഥലത്ത് വെച്ച് സിമന്റ് നിറഞ്ഞ ഒരു ചെരുപ്പ് പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നിർമ്മാണതൊഴിൽ ചെയ്യുന്ന അതിഥി തൊഴിലാളികളാകാം പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്. എഴുപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലുമാണ് പ്രതികളെ പിടികൂടാനായത്.

Story Highlights : Two arrested in Kozhikode for attempt to rape 15 year old girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here