Advertisement

ഷെയിൻ നിഗത്തിന്റെ തകർപ്പൻ ഡാൻസ് ; ‘ഹാലി’ലെ ഗാനം റിലീസ് ചെയ്തു

March 15, 2025
Google News 3 minutes Read

നിഷാദ് കോയയുടെ രചനയിൽ, വീര സംവിധാനം ചെയ്യുന്ന ഹാലിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ഹെയ് പെണ്ണെ’ എന്ന ഗാനം തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. നീലനിലവേ എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം വീണ്ടും ഷെയ്ൻ നിഗത്തിന്റെ നൃത്തരംഗങ്ങൾ ഹെയ് പെണ്ണെ എന്ന ഗാനത്തിലൂടെ കാണാൻ സാധിക്കും.

ആദിത്യ ആർ.കെ ആലപിച്ച്, നന്ദഗോപൻ വി ഈണമിട്ടിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറും, സൗപർണിക രാജഗോപാലും ചേർന്നാണ്. ഇതിനകം പുറത്തുവന്ന ചിത്രത്തിന്റെ ടീസറിന് പതിനൊന്ന് ലക്ഷം കാഴ്ചക്കാർ ഉണ്ട്. രവിചന്ദ്രൻ ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ജെ.വി.ജെ പ്രൊഡക്ഷൻസ് ആണ്.

രണ്ടാഴ്ച മുൻപ് റീലിസ് ചെയ്ത ഷെയ്ൻ നിഗം തന്നെ ആലപിച്ച ‘റഫ്‌ത റഫ്‌ത’ എന്ന ഗാനവും മികച്ച അഭിപ്രായം നേടിയിരുന്നു. ഏപ്രിൽ 24 ന് വേൾഡ് വൈഡ് റീലിസ് ചെയ്യുന്ന ചിത്രം ഷെയ്ൻ നിഗത്തിന്റെ കരിയറിലെ ഏറ്റവും ബഡ്ജറ്റ് ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തെ കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തും.

മമ്മൂട്ടിയുടെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ഏജന്റിൽ അഖിൽ അക്കിനേനിയുടെ നായികയായ സാക്ഷി വൈദ്യയാണ്‌ ഹാലിൽ ഷെയ്ൻ നിഗത്തിന്റെ നായികയാകുന്നത്. ഇരുവർക്കുമൊപ്പം ജോണി ആന്റണി, നാഥ്, വിനീത് ബീപ്പ് കുമാർ, മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ നിയാസ് ബെക്കർ, തുടങ്ങിയ നീണ്ട താരനിരയും ഹാലിൽ അണിനിരക്കുന്നുണ്ട്.

Story Highlights :Shane Nigam’s amazing dance; song from ‘Haal’ released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here