Advertisement

കോൺഗ്രസ് എംപിമാർക്ക് സോണിയ ഗാന്ധിയുടെ താക്കീത്

November 28, 2019
Google News 0 minutes Read

പാർലമെന്റ് ചർച്ചകളിൽ കൃത്യമായി പങ്കെടുക്കണമെന്ന് കോൺഗ്രസ് എംപിമാർക്ക് സോണിയ ഗാന്ധിയുടെ താക്കീത്. ലോക്‌സഭാ എംപിമാരുടേയും രാജ്യസഭാ എംപിമാരുടേയും സംയുക്ത യോഗത്തിലാണ് സോണിയ ഗാന്ധിയുടെ നിർദേശം.

സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രാജ്യസഭയിൽ നടന്ന ചർച്ചകളിൽ പങ്കാളിത്തം ഉണ്ടായില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. കേന്ദ്രസർക്കാരിനെതിരായ വേദികൾ ഒന്നും നഷ്ടപ്പെടുത്തരുതെന്നും സോണിയ എംപിമാർക്ക് നിർദേശം നൽകി.

പാർലമെന്റിൽ നടക്കുന്ന നിർണായക ചർച്ചകളിൽ പ്രതിപക്ഷം കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് വിമർശനം ഉയർന്നിരുന്നു. സർക്കാരിന് എളുപ്പത്തിൽ ബില്ലുകൾ പാസാക്കി എടുക്കാൻ ഇതുവഴി കഴിഞ്ഞിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പടെ പല കോൺഗ്രസ് എംപിമാർ ഈ സമ്മേളന കാലത്തും സഭയിൽ എത്തിയിരുന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here