ജെഎൻയുവിലെ വിദ്യാർത്ഥികൾ നാളെ മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തും

ജെഎൻയുവിലെ വിദ്യാർത്ഥികൾ നാളെ മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തും. വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശകൾ പ്രസിദ്ധപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. വിസിയെ ഉടൻ മാറ്റണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
ആഭ്യന്തര ഉന്നതാധികാര സമിതിയുടെ ശുപാർശകൾ അംഗീകരിച്ച സർവകലാശാലയുടെ നടപടി നിലനിൽക്കില്ലെന്നും ഹോസ്റ്റൽ ഫീസ് വർധനവിൽ ശുപാർശ സമർപ്പിക്കാർ ആഭ്യന്തര സമിതിക്ക് നിയമപരമായി കഴിയില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഹോസ്റ്റൽ ഫീസ് വർധനവ് പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ജെഎൻയുവിലെ വിദ്യാർത്ഥി സമരം ഒരു മാസം പിന്നിടുന്ന സാഹചര്യത്തിലാണ് മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് നാളെ വിദ്യാർത്ഥികൾ മാർച്ച് നടത്താൻ ഒരുങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here