തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊന്നു കത്തിച്ചു; നാല് പേർ പിടിയിൽ

തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊന്നു കത്തിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. കഴുത്തു ഞെരിച്ചു കൊന്ന ശേഷം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് കത്തിക്കുകയായിരുന്നുവെന്നും പൊലീസ് കരുതുന്നു.

ബുധനാഴ്ച രാത്രിയാണ് ഇരുപത്തിയേഴുകാരിയായ മൃഗ ഡോക്ടറെ കാണാതാകുന്നത്. ഷാദ്നഗറിലെ വീട്ടിൽ നിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. യാത്രാമധ്യേ വാഹനം ഷംഷാബാദിലെ ടോൾ ബുത്തിന് സമീപം നിർത്തിയിട്ട് ഡെർമറ്റോളജിസ്റ്റിനെ കാണാൻ പോയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രാത്രി 9 മണിയോടെ തിരിച്ചെത്തിയ യുവതി ബൈക്കിന്റെ ടയർ പഞ്ചറായ നിലയിലാണ് കാണുന്നത്. തുടർന്ന് സഹോദരിയെ ഫോണിൽ ബന്ധപ്പെട്ട് സംഭവം അറിയിച്ചു. അടുത്തുള്ള ടോൾ ഗേറ്റിൽ പോയി കാത്തിരിക്കാൻ സഹോദരി യുവതിയോട് ആവശ്യപ്പെട്ടു. പരിചിതമല്ലാത്ത സ്ഥലത്ത് തങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇരുചക്ര വാഹനം ഉപേക്ഷിച്ച് വീട്ടിലെത്താൻ നിർദേശിച്ചിരുന്നതായും സഹോദരി പൊലീസിനോടു പറഞ്ഞു. കുറച്ചു സമയത്തിന് ശേഷം വീണ്ടും വിളിച്ചിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംഷാബാദിലെ ടോൾ ബൂത്തിന് 30 കി.മി അകലെ രംഗറെഡ്ഡി ജില്ലയിലാണ് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 70 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ നിന്ന് ലഭിച്ച ഗണപതിയുടെ ലോക്കറ്റാണ് യുവതിയെ തിരിച്ചറിയാൻ സഹായിച്ചത്. അതേസമയം, സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിലായി. യുവതിയെ കാണാതാകുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ട്രക്കിലെ ജീവനക്കാരാണ് പിടിയിലായിരിക്കുന്നത്.

Story highlights- gang rape, telengana, burned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top