‘തലമൊട്ടയടിച്ചത് തോന്നിയവാസം; അഹങ്കരിച്ചാൽ പുറത്തുപോകും’; ഷെയ്ൻ നിഗമിനെതിരെ ഗണേഷ് കുമാർ

ഷെയ്ൻ നിഗമിനെതിരെ ഗണേഷ് കുമാർ. ഷെയ്ൻ തലമൊട്ടയടിച്ചത് തോന്നിയവാസമാണെന്ന് ഗണേഷ് കുമാർ. അഹങ്കരിച്ചാൽ ഷെയ്ൻ മലയാള സിനിമയിൽ നിന്ന് പുറത്തുപോകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഷെയ്ൻ പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തി. അച്ചടക്കമില്ലാത്തവരെ താരസംഘടന എഎംഎംഎ പിന്തുണയ്ക്കില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം കൂടുതലാണെന്നും എക്‌സൈസും പൊലീസും ഇക്കാര്യം പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
അതേസമയം, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് താരസംഘടനയായ എഎംഎംഎക്ക് ഷെയ്ൻ നിഗം കത്തയച്ചു. തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ഷെയ്ൻ കത്തിൽ ആവശ്യപ്പെട്ടു. അതിനിടെ ഷെയ്ൻ നിഗം നിർമാതാക്കളുമായി സഹകരിച്ച് സിനിമ പൂർത്തിയാക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. അഭിനയിച്ച് കൊണ്ടിരുന്ന ചിത്രങ്ങളോട് നിസഹകരിച്ച ഷെയ്ൻ നിഗത്തിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് ഫെഫ്ക യൂണിയൻ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷണൻ പറഞ്ഞു. പ്രശ്‌നത്തിലുടനീളം ഷെയ്ൻ നിഗം തികച്ചും അപക്വമായാണ് പെരുമാറിയതെന്നും, പണം വാങ്ങിയ ചിത്രങ്ങൾ പൂർത്തികരിച്ച് കൊടുക്കാൻ ഷെയ്ൻ തയ്യാറാകണമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
story highlights- AMMA, Ganesh kumar, Shane nigam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here