ഏതാണീ കൊച്ചുമിടുക്കി…? അന്വേഷിച്ച് ജയസൂര്യ

”ഹോ…. നടുവൊടിഞ്ഞു… എന്റെ ജീവനെടുക്കും എല്ലാവരും കൂടി….” ‘ ടിക് ടോക്കില്‍ അഭിനയിച്ച് തകര്‍ക്കുകയാണ് ഒരു കൊച്ചുകുട്ടി. ഏതാണ് ഈ ചക്കരമണി എന്ന് ചോദിച്ച് ജയസൂര്യയാണ് ഈ ടിക്ക് ടോക്ക് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

പല കഥാപാത്രങ്ങളായി വീഡിയോയില്‍ അഭിനയിച്ച് തകര്‍ക്കുകയാണ് കെച്ചുമിടുക്കി. ഡാന്‍സും പാട്ടും ഡയലോഗുമെല്ലാം അനായാസമായി അഭിനയിക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടി തെന്നല്‍ എന്ന ടിക്ക് ടോക്ക് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിയാളുകളാണ് ഇതിനോടകം തന്നെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ചെറിയ വീഡിയോകള്‍ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാന്‍സ് എന്ന ചൈനീസ് ഐ ടി കമ്പനി നിര്‍മിച്ച ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. ബൈറ്റ്ഡാന്‍സ് ഉടമസ്ഥതയില്‍, ചൈനയില്‍ 2016 സെപ്റ്റംബറില്‍ ഡുവൈന്‍ എന്ന പേരില്‍ ആയിരുന്നു ഇത് ആദ്യം വിപണിയിലിറക്കിയത് ഏകദേശം ഒരു വര്‍ഷത്തിനു ശേഷം ടിക്ക് ടോക് എന്ന പേരില്‍ ഇത് വിദേശ വിപണിയില്‍ പരിചയപ്പെടുത്തി.

2018 ഒക്ടോബറിലെ കണക്ക് അനുസരിച്ച് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. 2018 ല്‍ ഇത് 150 ലധികം രാജ്യങ്ങളിലും 75 ഭാഷകളിലും ലഭ്യമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top