ഷെയ്ൻ നിഗമിനെ സിനിമയിൽ നിന്ന് വിലക്കാൻ ആർക്കും അധികാരമില്ലെന്ന് താരസംഘടന എഎംഎംഎ

നിർമാതാക്കളുടെ വിലക്കിൽ ഷെയ്ൻ നിഗമിനെ പിന്തുണച്ച് താരസംഘടന എഎംഎംഎ. തർക്കങ്ങൾ ചർച്ച ചെയ്ത് പരിശോധിക്കും. ഷെയ്ൻ നിഗമിനെ സിനിമയിൽ നിന്ന് വിലക്കാൻ ആർക്കും അധികാരമില്ലന്നെ് എഎംഎംഎ പറഞ്ഞു

വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഷെയ്‌ന്റെ പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച ശേഷം ഇടപെടൽ നടത്തും. ഷെയ്ൻ പറയുന്നപോലെ പീഡനം നടന്നിട്ടില്ല. ഇക്കാര്യത്തിൽ നടൻ മോഹൻലാലുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഇടവേള ബാബു പറഞ്ഞു. അതിനിടെ ഷെയ്ൻ നിഗമിന്റെ അമ്മയുമായി എഎംഎംഎ അംഗങ്ങൾ ചർച്ച നടത്തി. അതേസമയം, ഷെയ്‌നിനെതിരെ പരാതി ഉന്നയിച്ച നിർമാതാക്കളുടെ സംഘടനാ പ്രതിനിധികൾ നാളെ മന്ത്രി എ കെ ബാലനുമായി കൂടിക്കാഴ്ച നടത്തും.

Story highlights-Edavela babu, shane nigam, AMMA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top