വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ തടഞ്ഞ സംഭവം; ജുഡീഷ്യൽ ഓഫീസേഴ്സിന്റ കത്ത് ഹൈക്കോടതിക്ക് ഇന്ന് പരിഗണിക്കും

വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ തടഞ്ഞ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ കത്ത് ഹൈക്കോടതിക്ക് ഇന്ന് പരിഗണിക്കും. ജഡ്ജിമാരുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ന്യായാധിപരുടെ സംഘടനയായ കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ കത്തിൽ പറയുന്നു.
കേസിൽ വിധി പറഞ്ഞാൽ കോടതിയിലാണ് ചോദ്യം ചെയ്യേണ്ടതെന്നിരിക്കെ അഭിഭാഷകർ മജിസ്ട്രേറ്റിനെതിരെ പ്രതിഷേധിച്ചത് നിയമവിരുദ്ധമെന്നും കത്തിലുണ്ട്. ജാമ്യം റദ്ദാക്കിയതിന്റെ പേരിൽ വഞ്ചിയൂർ കോടതിയിലെ മജിസ്ട്രേറ്റ് ദീപ മോഹനനെതിരെയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. പരാതി പരിഗണിച്ച് 10 അഭിഭാഷകർക്കെതിരെ ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു. ബാർ അസോസിയേഷൻ ഭാരവാഹികളടക്കം 4 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വഞ്ചിയൂർ പൊലീസും കേസ് എടുത്തിട്ടുണ്ട്. അഭിഭാഷകർക്കെതിരെ കേസെടുക്കാനുള്ള ഹൈക്കോടതി നിർദേശത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്‌കരിക്കും.
story highlights: Vanchiyoor court issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here