ജാര്‍ഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് ആരംഭിക്കും

ജാര്‍ഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകും. ആറ് ജില്ലകളിലെ പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുക. ആകെ 37,83,055 വോട്ടര്‍മാര്‍ ഇന്ന് 189 സ്ഥാനാര്‍ത്ഥികളുടെ വിധിയാകും നിശ്ചയിക്കുന്നത്.

3906 പോളിംഗ് ബൂത്തുകളാണ് സജ്ജികരിച്ചിട്ടുള്ളത്. ഭരണകക്ഷിയായ ബിജെപി പതിമൂന്നില്‍ പന്ത്രണ്ട് ഇടങ്ങളിലും സ്വന്തം സ്ഥാനാര്‍ത്ഥിയെ ആണ് പരിക്ഷിക്കുന്നത്. ഒരിടത്ത് സ്വതന്ത്രന്‍ എന്‍ഡിഎ ടിക്കറ്റിലും ജനവിധി തേടുന്നുണ്ട്.

കോണ്‍ഗ്രസ് – ജെഎംഎം സഖ്യത്തിനായ് ജെഎംഎം നാലും കോണ്‍ഗ്രസ് ആറും ആര്‍ജെഡി നാലും മണ്ഡലങ്ങളില്‍ മത്സരിയ്ക്കുന്നു. എഴുമണിയ്ക്ക് ആരംഭിയ്ക്കുന്ന വോട്ടിംഗ് മൂന്ന് മണിയ്ക്ക് അവസാനിയ്ക്കും. അഞ്ച് ഘട്ടമായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുക. ഡിംസബര്‍ ഏഴിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. ആകെ 81 സീറ്റുകളാണ് ജാര്‍ഖണ്ഡ് നിയമസഭയില്‍ ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top