സിമന്റ് ഗോഡൗണിലെ തൊഴിലാളികള്‍ക്ക് ചുമട്ട് തൊഴിലാളികളുടെ മര്‍ദനം

കൊച്ചി കുമ്പളങ്ങിയില്‍ സിമന്റ് ഗോഡൗണിലെ തൊഴിലാളികള്‍ക്ക് ചുമട്ട് തൊഴിലാളികളുടെ മര്‍ദനം. സ്ഥാപനത്തില്‍ സിമന്റ് ഇറക്കുന്നത് സംബന്ധിച്ച തൊഴില്‍ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. സ്ത്രീകളടക്കമുള്ള ജീവനക്കാരെ ചുമട്ട് തൊഴിലാളികള്‍ നിരന്തരം ചീത്ത വിളിക്കുന്നതായും ആക്ഷേപമുണ്ട്.
കുമ്പളങ്ങി തോ ലോട്ട് ഏജന്‍സീസ് എന്ന സിമന്റ് ഗോഡൗണിലെ തൊഴിലാളികളെ ചുമട്ട് തൊഴിലാളികള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗോഡൗണില്‍ സിമന്റ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ തൊഴിലാളികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും ചുമട്ട് തൊഴിലാളികളെ നിസാര വകുപ്പുകള്‍ ചുമത്തി പൊലീസ് വിട്ടയച്ചതായി സ്ഥാപനത്തിന്റെ ഉടമ ലിന്‍ഡന്‍ പറയുന്നു.ഗോഡൗണിലെ ജീവനക്കാരായ സ്ത്രികളെ അടക്കം ചുമട്ട് തൊഴിലാളികള്‍ ചീത്ത വിളിക്കുന്നതും പതിവാണ്. അക്രമികള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് തൊഴിലാളികള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here