കൊട്ടാരക്കരയിൽ കോടതി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊട്ടാരക്കര എസ്സി, എസ്ടി കോടതി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീക്ഷണി. മുളവന സ്വദേശി ബിജുവാണ് കോടതിയുടെ മുകളിൽ കയറി ആത്മഹത്യാ ഭീക്ഷണി മുഴക്കിയത്.

തന്നെ ആരോ വകവരുത്താൻ ശ്രമിക്കുന്നുവെന്നും പൊലീസ് സംരക്ഷണം നൽകുന്നില്ലെന്നും വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീക്ഷണി. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി ബിജുവിനെ താഴെയിറക്കുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ബിജു ലഹരിക്ക് അടിമയാണെന്നും നിരവധി മോഷണ കുറ്റങ്ങളിൽ ശിക്ഷ അനുഭവിച്ച ആളാണെന്നും പൊലീസ് അറിയിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top