പുതിയ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന സന്തോഷത്തില്‍ ആശാരികണ്ടം കോളനി നിവാസികള്‍

പുതിയ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന സന്തോഷത്തിലാണ് ആശാരികണ്ടം കോളനി നിവാസികള്‍. 24 വര്‍ഷമായി ചോര്‍ന്നൊലിക്കുന്ന കുടിലില്‍ കഴിയുന്ന അമ്പത് കുടുംബങ്ങള്‍ക്ക് രണ്ടുമാസത്തിനകം ആധാരം പതിച്ച് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഭവന നിര്‍മാണ ബോര്‍ഡിനും പഞ്ചായത്തിനും നിര്‍ദേശം നല്‍കി. ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് കമ്മീഷന്റെ ഇടപെടല്‍.
25 ഓളം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നെടുങ്കണ്ടത്തിന് സമീപം ആശാരികണ്ടത്ത് രാജീവ് ഗാന്ധി ദശലക്ഷം പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂരഹിതരായവര്‍ക്കായി കോളനി സ്ഥാപിക്കുന്നത്. മൂന്ന് സെന്റ് ഭൂമിയില്‍ ഒറ്റമുറി വീടും ശുചിമുറിയുമാണ് 50 കുടുംബങ്ങള്‍ക്ക് നിര്‍മിച്ചത് നല്‍കിയത്. എന്നാല്‍ പിന്നീട് ഇന്നേവരെ അറ്റകുറ്റ പണികള്‍ നടത്താന്‍ പോലും അധികൃതര്‍ തയാറായില്ല. കാലപ്പഴക്കത്താല്‍ മുഴുവന്‍ കുടിലുകളും പൊളിഞ്ഞ് വീഴാറായ സ്ഥിതിയില്ലായിരുന്നു.
ദിവസ വേതന തൊഴിലാളികളായ കോളനി നിവാസികള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി പോലും ബുദ്ധിമുട്ടുമ്പോള്‍ വീടുകളുടെ നവീകരണം ഇവരെകൊണ്ട് സാധ്യമല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വീടുകളുടെ ആധാരം രണ്ട് മാസത്തിനകം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഭവന നിര്‍മാണ ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്.
വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തിരമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപെട്ട് സിപിഐഎമ്മും രംഗത്തുണ്ട്. ഉത്തരാവായെങ്കിലും പഞ്ചായത്തും നിര്‍മാണ ബോര്‍ഡും കാര്യക്ഷമമായി പ്രവര്‍ത്തിച്ചാലെ ഇവരുടെ ജീവിതത്തിന് പുതുവെളിച്ചം ലഭിച്ചെന്ന് കരുതാനാകൂ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here