യൂണിവേഴ്‌സിറ്റി കോളജ് സംഘർഷം; വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ച് പ്രിൻസിപ്പൽ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ ഇന്നലെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രിൻസിപ്പൽ വിദ്യാർത്ഥി സംഘടനകളുടെ യോഗം. വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. കോളജിലെ എല്ലാ വിദ്യാർത്ഥി സംഘടനകളും യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് പതിനഞ്ച് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സംഘർഷത്തിനിടെ പരുക്കേറ്റ ടി. ആർ രാകേഷ് എന്ന കെഎസ്‌യു പ്രവർത്തകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഇന്നലെ വൈകിട്ടാണ് യൂണിവേഴ്സിറ്റി കോളജിൽ കെഎസ്യു, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. യൂണിവേഴ്സിറ്റി കോളജിൽ കെഎസ്യു പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്നാണ് ആരോപണം. പൊലീസിനെ ആക്രമിച്ചതിനും റോഡ് ഉപരോധിച്ചതിനും ഇന്നലെ അറുപത് പേർക്കെതിരെ കേസെടുത്തിരുന്നു. എസ്എഫ്‌ഐ, കെഎസ്‌യു പ്രവർത്തകർക്കെതിരെയാണ് ഇന്നലെ കേസെടുത്തത്.

അതേസമയം, യൂണിവേഴ്‌സിറ്റി കോളജിൽ നടന്ന ആക്രമങ്ങളിലെ പ്രതികളെ ഇതുവരേയും പൊലീസ് പിടികൂടിയിട്ടില്ല. ഹോസ്റ്റലിൽ കെഎസ്‌യു പ്രവർത്തകനെ ഭീഷണിപ്പെടുത്തി മർദിച്ച സംഭവത്തിലെ പ്രതിയായ മഹേഷ് മൂന്നാം ദിവസവും ഒളിവിലാണ്.

Story highlights- trivandrum university college, SFI, KSU

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top