മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ വിശ്വാസ വോട്ട് നേടി; ത്രികക്ഷി സഖ്യത്തിന് 169 പേരുടെ പിന്തുണ

മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി, പ്രതിപക്ഷ അംഗങ്ങളുടെ അസാന്നിധ്യത്തിൽ വിശ്വാസ വോട്ട് നേടി. 169 അംഗങ്ങളുടെ പിന്തുണയാണ് ഉദ്ധവ് താക്കറെയുടെ ഒറ്റവരി വിശ്വാസ പ്രമേയത്തിന് ലഭിച്ചത്. അതേസമയം ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയും ഇന്നത്തെ സഭാ സമ്മേളനവും ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ബിജെപി അംഗങ്ങൾ സഭ ബഹിഷക്കരിച്ചു.
രണ്ട് മണിയ്ക്ക് സഭ ചേർന്നപ്പോൾ തന്നെ പോയിന്റ് ഓഫ് ഓർഡറുമായ് ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. ഗവർണർ നിയമിച്ച പ്രോ ടൈം സ്പീക്കറെ മാറ്റി പുതിയ സ്പീക്കറെ സർക്കാർ നിയമിച്ചതിനെയാണ് ഫഡ്‌നാവിസ് ചേദ്യം ചെയ്തത്. വിശ്വാസം തേടുകയല്ല, സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്ന് ഫഡ്‌നാവിസ് പറഞ്ഞു. സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നാൽ സർക്കാരിന്റെ സ്ഥാനാർത്ഥി പരാജയപ്പെടുമെന്നും സർക്കാർ നിലം പൊത്തുമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.
ബിജെപി അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെ വിശ്വാസപ്രമേയം ഉദ്ധവ് താക്കറെ അവതരിപ്പിച്ചു. ഇതൊടെ ബിജെപി അംഗങ്ങൾ സഭ വിട്ടിറങ്ങി. വിശ്വാസ പ്രമേയത്തിന് 169 അംഗങ്ങളുടെ പിന്തുണ ലഭിച്ചപ്പോൾ സർക്കാരിനെ എതിർക്കുന്ന ബിജെപി വോട്ട് രേഖപ്പെടുത്താതെ വിട്ട് നിന്നു. അതേസമയം രാഷ്ട്രീയമായല്ലാതെ മറ്റൊരു വൈരാഗ്യവും തനിയ്ക്ക് ആരോടും ഇല്ലെന്നും ചിലർ അങ്ങനെ പ്രവർത്തിക്കുന്നതായും ഉദ്ധവ് താക്കറെ പറഞ്ഞു.
Story highlights- Uddhav thackeray, maharashtra, ncp, congress, Shivasena, devendra fadnavis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here