കണ്ണൂരിൽ വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതി; കായിക അധ്യാപകൻ കസ്റ്റഡിയിൽ

കണ്ണൂർ പയ്യാവൂരിൽ വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ കായിക അധ്യാപകൻ കസ്റ്റഡിയിൽ. ചൈൽഡ് ലൈൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്നാണ് ചന്ദനക്കാംപാറ സ്വദേശി സജി പാട്ടത്തിലിനെ പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിൽ എട്ടു പെൺകുട്ടികൾ അധ്യാപകനെതിരെ പരാതി പറഞ്ഞിരുന്നു. പരിശീലന സമയത്ത് സജി വിദ്യാർത്ഥികളുടെ ദേഹത്ത് അനാവശ്യമായി സ്പർശിക്കുന്നെന്നായിരുന്നു പരാതി. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അധ്യാപകന് നേരെ നാട്ടുകാർ കയ്യേറ്റത്തിന് ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.

Story highlights- Sports teacher, harassment, kannur, police custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top