Advertisement

അഞ്ചല്‍ ഈസ്റ്റ് സ്‌കൂളില്‍ അഭ്യാസ പ്രകടനം നടത്തിയ ബസ് പിടികൂടി

November 30, 2019
Google News 1 minute Read

അഞ്ചല്‍ ഈസ്റ്റ് സ്‌കൂളില്‍ അഭ്യാസ പ്രകടനം നടത്തിയ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ലൂമിയര്‍ എന്ന ബസാണ് പിടികൂടിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരും വഴിയാണ് ബസ് പിടികൂടിയത്.

കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളില്‍ അഭ്യാസ പ്രകടനം നടത്തിയ ബസ് പിടികൂടിയതിന് സമാനമായിരുന്നു അഞ്ചലിലെ ബസും പിടികൂടിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങും വഴി കൊല്ലം ജില്ലാ അതിര്‍ത്തിയായ ഏനാത്ത് നിന്നാണ് ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. രാത്രി 11 മണിക്കായിരുന്നു തന്ത്രപരമായി മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

പുനലൂര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ രാംജി കെ കരന്‍, രാജേഷ് ജി.ആര്‍ സേഫ് കേരള മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത്ത് ഡി എന്നിവരുടെ നേതൃത്വത്തിലാണ് ബസ് കസ്റ്റഡിയിലെടുത്തത്. വിശദമായ പരിശോധനക്ക് ശേഷം വാഹനം അഞ്ചല്‍ പൊലീസിന് കൈമാറി.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. വാഹനത്തിന്റെ ഫിറ്റ്‌നസും മോട്ടോര്‍ വകുപ്പ് റദ്ദ് ചെയ്തു.

വിശദമായ അന്വേഷണത്തിന് ശേഷം ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കൊല്ലം ആര്‍ടിഒ സജിത്ത് പറഞ്ഞു. ഒപ്പം തന്നെ അഞ്ചല്‍ ഈസ്റ്റ് സ്‌കൂള്‍ പ്രിന്‍സിപ്പലില്‍ നിന്നും വിശദീകരണം തേടി. അതേ സമയം വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളില്‍ അഭ്യാസ പ്രകടനം നടത്തിയ മുഴുവന്‍ വാഹനങ്ങളും മോട്ടോര്‍ വകുപ്പ് പിടിച്ചെടുത്തു. ബസിന് പുറമേ ഒരു കാറും എട്ട് ബൈക്കുകളുമാണ് പിടിച്ചെടുത്തത്. വാഹനങ്ങള്‍ പരിശോധനക്ക് ശേഷം പുത്തൂര്‍ പൊലീസ് സ്റ്റേഷന് കൈമാറി.

Story Highlights – BUS, SCHOOL,  tourist bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here