ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം; ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

ലണ്ടന്‍ ബ്രിഡ്ജിന് സമീപമുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണം നടത്തിയ ഉസ്മാന്‍ ഖാന്‍ സംഘടനയിലെ അംഗമാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ദ ലെവന്റ് വ്യക്തമാക്കി. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച ലണ്ടന്‍ ബ്രിഡ്ജിനു സമീപമുണ്ടായ ആക്രമണത്തിനു പിന്നില്‍ തീവ്രവാദ കേസില്‍ ജയിലിലായിരുന്ന ഉസ്മാന്‍ ഖാനാണെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇയാള്‍ സംഘടനയിലെ അംഗമാണെന്ന വെളിപ്പെടുത്തലുമായി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ദ ലെവന്റ് രംഗത്തെത്തിയത്.
ഇന്നലെ അമാഖ് വാര്‍ത്താ ഏജന്‍സിയിലൂടെയായിരുന്നു സംഘടനയുടെ സ്ഥിരീകരണം. ഭീകരവാദ കുറ്റത്തിന് ജയിലിലായിരുന്ന ഉസ്മാന്‍ ഖാന്‍ 2018 ഡിസംബറിലാണ് ജയില്‍ മോചിതനായതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണല്‍ നീല്‍ ബസു പറഞ്ഞു. 2012ലാണ് ഉസ്മാന്‍ ഖാനെ ഭീകരവാദ കുറ്റം ചുമത്തി ജയിലിലടച്ചത്.
വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആള്‍ക്കൂട്ടത്തിന് നേരെ കത്തിയുമായെത്തിയ യുവാവ് ബ്രിഡ്ജിനു സമീപമുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. മുന്‍പ് 2017 ജൂണിലും ലണ്ടന്‍ ബ്രിഡ്ജിനു സമീപം സമാനമായ സംഭവം നടന്നിരുന്നു. ആക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്.
Story Highlights- London Bridge Attack, Islamic State taking responsibility
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here