Advertisement

സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി; എക്‌സിക്യൂട്ടീവ് അംഗം രാജി വച്ചു

December 2, 2019
1 minute Read

സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് എക്‌സിക്യൂട്ടീവ് അംഗം രാജി വച്ചു. നേതൃത്വം അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്നും വിഭാഗീയ നിലപാടുകൾ സ്വീകരിക്കുന്നുവെന്നുമാരോപിച്ചാണ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എൻകെ സൈനുദ്ദീൻ രാജിവെച്ചത്.

പൊന്നാനി മണ്ഡലത്തിലെ സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങളിൽ പാർട്ടി ജില്ലാ നേതൃത്വം വിഭാഗീയ നിലപാടെടുത്തുവെന്നും ഇതടക്കം വിവിധ വിഷയങ്ങളിൽ പ്രതിഷേധിച്ച് 3000 ത്തോളം പ്രവർത്തകർ പാർട്ടി വിട്ടുവെന്നുമാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. അഴിമതിക്കാരെ സംരക്ഷിക്കുന്ന പാർട്ടി നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ പരാതി നൽകിയിട്ടും ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ ആരും തയാറാകുന്നില്ലെന്നും സൈനുദ്ദീൻ ആരോപിക്കുന്നു.

അട്ടപ്പാടിയിലെ ആദിവാസി ഭവനനിർമാണ തട്ടിപ്പിൽ പൊലീസ് അറസ്റ്റ് ചെയ്ത ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ബഷീറിനെതിരെ നടപടിയെടുക്കാതെ പാർട്ടി സംരക്ഷിക്കുകയാണെന്നും സൈനുദ്ദീൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുൻ ജില്ലാ സെക്രട്ടറി സുനീറിനെതിരെ പിവി അൻവർ എംഎൽഎ പരസ്യ വിമർശനം ഉന്നയിച്ചപ്പോൾ പോലും പ്രതികരിക്കാത്ത പാർട്ടി നിലപാടിനെതിരെയും വിമർശനമുണ്ട്.

 

 

 

cpi malappuram disrict committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top