കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്ത് മരിച്ചു

കൊടുങ്ങല്ലൂർ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്ത് മരിച്ചു. തുരുത്തി പ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷഷന് തെക്കുവശം സർവ്വീസ് റോഡിലാണ് സംഭവം.
ഗൗരിശങ്കർ ജംഗ്ഷഷൻ കടന്നു വന്ന കാർ തീപിടിച്ച് റോഡരികിലെ കാനയിലിടിച്ച് നിൽക്കുകയായിരുന്നു. നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചുവെങ്കിലും അതിനകം കാറിലുണ്ടായിരുന്നയാൾ മരിച്ചിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും കത്തിനശിച്ചു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാറിനുള്ളിൽ നിന്ന് പെട്രോൾ കുപ്പി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാർ കത്തിയതാണോയെന്ന് പൊലീസ് അന്വേഷിച്ച് വരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here