രാജ്യത്തെ സാമ്പത്തിക തകർച്ച; പ്രതിപക്ഷം ഇന്ന് പാർലമെന്റിൽ ഉന്നയിക്കും

രാജ്യത്തെ സാമ്പത്തിക നിലയുടെ തകർച്ച പ്രതിപക്ഷം ഇന്ന് പാർലമെന്റിൽ ഉന്നയിക്കും. ജിഡിപി നിരക്ക് 4.5 ആയി താഴ്ന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിഷയത്തിൽ ഇരുസഭകളിലും വിവിധ പാർട്ടികൾ അടിയന്തിര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണം എന്നാണ് ആവശ്യം.
ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് രണ്ട് ഉപധനാഭ്യർത്ഥന ബില്ലുകൾ അവതരിപ്പിക്കും. ഉപധനാഭ്യർത്ഥനബില്ലുകളുടെ ചർച്ചകൾ ഉപസംഹരിച്ച് ധനമന്ത്രി ലോക്സഭയിൽ മറുപടി നൽകും. ഉപധനാഭ്യർത്ഥന ബില്ലുകളിൽ വോട്ടിംഗ് ആവശ്യമെങ്കിൽ അതും ഇന്ന് തന്നെ നടക്കും. ഇലക്ട്രോണിക് സിഗരറ്റ് നിരോധനം, എസ്പിജി നിയമ ഭേഭഗതി ബില്ലുകൾ ഇന്ന് രാജ്യസഭ പരിഗണിക്കും. എസ്പിജി ബില്ല് ശക്തമായി രാജ്യസഭയിൽ എതിർക്കാനാണ് കോൺഗ്രസ് തീരുമാനം. രണ്ട് ബില്ലുകളും നേരത്തെ ലോക്സഭ പാസാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here