Advertisement

മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി ആശുപത്രിയിൽ

December 2, 2019
1 minute Read

മുൻ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ഷൂരി ആശുപത്രിയിൽ. ഞായറാഴ്ച രാത്രി കുഴഞ്ഞുവീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹാരാഷ്ട്ര പുനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ് അരുൺ ഷൂറിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അരുൺ ഷൂരി നിരീക്ഷണത്തിലാണെന്നും ആവശ്യമായ എല്ലാ പരിശോധനകളും നടത്തിയതായും ഡോക്ടർമാർ അറിയിച്ചു. വാജ്പേയ് സർക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്നു അരുൺ ഷൂറി. മാധ്യമപ്രവർത്തനരംഗത്ത് നിന്നുമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.

Story highlights- arun shourie, hospitalized, former union minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top