‘അയോധ്യ വിധി പുനഃപരിശോധിക്കണം’; ജം ഇയ്യത്തുൽ ഉലമ സുപ്രിംകോടതിയിൽ ഹർജി നൽകി

അയോധ്യ ഭൂമി തർക്കവുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. ജംഇയ്യത്തുൾ ഉലമ എ ഹിന്ദിന് വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദിയാണ് ഹർജി നൽകിയത്. സുപ്രിംകോടതി വിധി നീതിപൂർവമായിരുന്നില്ലെന്നും നിയമവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നതാണെന്നും പുനഃപരിശോധനാ ഹർജിയിൽ പറയുന്നു.

വലിയ പിഴവുകൾ വിധിയിലുണ്ട്. രേഖാമൂലമുള്ള തെളിവുകൾ അവഗണിച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പറഞ്ഞത്. പൂർണത ഇല്ലാത്ത പുരാവസ്തു കണ്ടെത്തലിനെയും യാത്ര വിവരണങ്ങളെയും ഭരണഘടനാ ബഞ്ച് വല്ലതെ ആശ്രയിച്ചു. പള്ളി പൊളിക്കൽ നടപടി തെറ്റാണെന്ന് കോടതി തന്നെ പറഞ്ഞിട്ടും ക്ഷേത്രനിർമാണത്തിന് അനുമതി നൽകിയത് ശരിയല്ല. നിയമ വിരുദ്ധ നടപടിക്ക് പ്രതിഫലം നൽകുന്നത് പോലെയായി അയോധ്യ വിധി എന്നും ഹർജിക്കാരൻ പറയുന്നു. നവംബർ എട്ടിനാണ് സുപ്രിംകോടതിയുടെ അഞ്ച് അംഗ ബെഞ്ച് അയോധ്യ കേസിൽ വിധി പറഞ്ഞത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More