ഉറുമി ചുഴറ്റി മാമാങ്കത്തിലെ കുട്ടി ചാവേർ; അച്യുതന്റെ കളരിപ്പയറ്റ് അഭ്യാസത്തിന്റെ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ഡിസംബർ 12 ന് പ്രദർശനത്തിനെത്തുകയാണ്. 55 കോടിയോളം മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പദ്മകുമാറാണ്. ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാസ്റ്റർ അച്യുതനാണ്. ചന്ദ്രോത്തിൽ ചന്തുണ്ണി എന്ന കഥാപാത്രത്തെയാണ് അച്യുതൻ അവതരിപ്പിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ ചാവേറായാണ് അച്യുതൻ ചിത്രത്തിൽ എത്തുന്നത്. അച്യുതന്റെ കളരിപ്പയറ്റ് അഭ്യാസത്തിന്റെ വീഡിയോ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയും തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചു.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കർ രാമകൃഷ്ണനാണ്. മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദൻ, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More