Advertisement

ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന പ്രഗ്യയുടെ പരാമർശം എത്തിക്‌സ് കമ്മിറ്റിയിൽ ഇന്ന് ചർച്ചയ്ക്ക്; രാഹുൽ പ്രഗ്യയെ തീവ്രവാദിയെന്ന് വിളിച്ചതും പരിശോധിക്കും

December 2, 2019
2 minutes Read

മഹാത്മാ ഗാന്ധിയെ വെടി വച്ച് കൊന്ന നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന പ്രഗ്യാ സിംഗ് താക്കൂറിന്റെ പരാമർശം പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി ഇന്ന് ചർച്ച ചെയ്യും. മൂന്ന് മണിക്കാണ് യോഗം.

രാഹുൽ ഗാന്ധി ബിജെപി എംപിയായ ഇവരെ തീവ്രവാദി എന്ന് വിളിച്ചതും കമ്മിറ്റി പരിശോധിക്കും.

ലോക്‌സഭയിൽ എസ്പിജി ബിൽ ചർച്ചക്കിടെയാണ് പ്രഗ്യാസിംഗിന്റെ വിവാദ പരാമർശം. പ്രഗ്യയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം എതിർപ്പുമായി രംഗത്ത് വന്നിരുന്നു. എന്നാൽ, പ്രഗ്യാസിംഗിനെ സമാധാനിപ്പിച്ച് ഇരുത്താനായിരുന്നു ബിജെപി അംഗങ്ങൾ ശ്രമിച്ചിരുന്നത്.

Read Also: ഗോഡ്‌സെ അനുകൂല പരാമർശം; പ്രഗ്യാ സിംഗിന് ബിജെപി യോഗങ്ങളിൽ വിലക്ക്

ചർച്ചക്കിടെ ഗോഡ്‌സെ രചിച്ച ‘വൈ ഐ കിൽഡ് ഗാന്ധി’എന്ന പുസ്തകത്തിലെ വാക്യം ഡിഎംകെ എംപി എ രാജ പരാമർശിച്ചതിന് പിന്നാലെയായിരുന്നു പ്രഗ്യയുടെ ഗോഡ്‌സെ അനുകൂല പ്രസ്താവന. പരാമർശം പാർലമെന്റ് രേഖകളിൽ നിന്ന് നീക്കിയതാണെന്നും ചർച്ച ആവശ്യമില്ലെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞതോടെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സഭയിൽ ബഹളം വച്ചു. പ്രഗ്യ മാപ്പ് പറയണമെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രജ്ഞൻ ചൗധരി ആവശ്യപ്പെട്ടു. പ്രഗ്യയുടെ നിലപാട് ഒരു കാരണവശാലും ബിജെപിയും കേന്ദ്ര സർക്കാറും അംഗീകരിക്കുന്നില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സഭയിൽ വ്യക്തമാക്കി.

 

 

 

 

rahul gandhi, pragya singh thakur, parliament ethics committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top